പാടിയോട്ടുചാല്‍ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നു


ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണമാലയും നാല് ഭണ്ഡാരവും കവര്‍ച്ച ചെയ്തു.
ഇന്ന് പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതായി കാണപ്പെട്ടത്. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ രണ്ടരപവന്റെ സ്വര്‍ണ്ണമാലയും നാല് ഭണ്ഡാരവുമാണ് മോഷണം പോയത്. ഏതാണ്ട് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

0 Comments