നീലേശ്വരം: അത്യാധുനികമായ സൗകര്യങ്ങളുള്ള ജില്ലയിലെ ഏക സ്റ്റേഡിയം നീലേശ്വരത്ത് ഒരുങ്ങുന്നു.
നാല് നിലകളിലായി പവലിയന് കെട്ടിടവും, ഫുട്ബോള്‍ ഗ്രൗണ്ട്, ഗാലറിയോട് കൂടിയ വോളിബോള്‍ കോര്‍ട്ട്, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, നീന്തല്‍ കുള , 8 വരിയില്‍, 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 2016ല്‍ പിണറായി വിജയന്റെ ന്വേതൃത്വത്തില്‍ അധികാരത്തില്‍ വന്ന് ആദ്യത്തെ ബഡ്ജറ്റില്‍ തന്നെ പണം അനുവദിച്ച് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 17.02 കോടി രൂപ ചിലവിലാണ് സ്റ്റേഡിയം പണി തുടങ്ങിയത്.
2018 ജൂണില്‍ അന്നത്തെ കായിക വകുപ്പ് മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്ത പ്രവൃത്തി അതിവേഗമാണ് പൂര്‍ത്തീകരിക്കുന്നത്. ഇക്കൊല്ലം അവസാനത്തോടെ പൂര്‍ണ്ണ സജ്ജമായി നാടിന് സമര്‍പ്പിക്കാനാണ് നീക്കം.
നീലേശ്വരത്തിന്റെ കായിക വികസനത്തിന് പൊന്‍ തൂവലായി മാറാന്‍ പോകുന്ന ഇ.എം.എസ് സ്റ്റേഡിയം നീലേശ്വരം നഗരസഭയും സ്പോര്‍ട്സ് ഡയറക്ടറേറ്റും തമ്മില്‍ ഒപ്പ് വെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം നഗരസഭയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി നഗരസഭ ചെയര്മാന് പ്രഫ:കെ.പി.ജയരാജന്, വൈസ് ചെയര്പേഴ്സന് വി.ഗൗരി, സ്ഥിരം സമിതി ചെയര്മാന് മാരായ പി.പി. മുഹമ്മദ് റാഫി, കെ.വി. കുഞ്ഞികൃഷ്ണന്, പി.എം.സന്ധ്യ, കൗണ്‍സിലര്‍ കെ. മനോഹരന് എന്നിവര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് ഉദ്യേഗസ്ഥന്മാരുമായി ചര്‍ച്ച നടത്തി.
0 Comments