രാജപുരം: കൂടെ ജോലിചെയ്യുന്ന യുവാവിന്റെ ബൈക്ക് മോഷ്ടിച്ച് കടന്ന അന്യസംസ്ഥാന തൊഴിലാളിയെ തായിനേരിയില്‍ നിന്നും പയ്യന്നൂര്‍ പോലീസ് അറസ്റ്റുചെയ്തു.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ദരിയാപൂര്‍ സ്വദേശി സൈദുല്‍ ആലമി(39)നെയാണ് തായിനേരിയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നും പോലീസ് പിടികൂടിയത്. ഇയാള്‍ ബളാംന്തോട്ട് ജോലിചെയ്തുവരികയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ മെയ് 30 ന് കൂടെജോലിചെയ്യുന്ന ചിത്താരി ചാമുണ്ഡിക്കുന്നിലെ ജഗദീഷിന്റെ ബൈക്ക് മോഷ്ടിച്ച് മുങ്ങുകയായിരുന്നു. പിന്നീട് ഇയാള്‍ തായിനേരിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. രാജപുരം പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തായിനേരി ടവര്‍ ലൊക്കേഷന്റെ പരിധിയിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസിന് വിവരം കൈമാറുകയായിരുന്നു.
0 Comments