നരേന്ദ്ര മോദി ലഡാക്കില്‍; യാത്ര മുന്‍കൂട്ടി പറയാതെ


ന്യൂഡല്‍ഹി: ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി.
മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഒപ്പമുണ്ട്. അതിര്‍ത്തിയിലെ സേനാവിന്യാസം പ്രധാനമന്ത്രി വിലയിരുത്തും. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. അതിര്‍ത്തിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തുമെന്നാണ് സൂചന. ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളിലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണ്.
അതിര്‍ത്തിയിലെ ഏഴ് സ്ഥലങ്ങളില്‍ ഇരു രാജ്യങ്ങളുടെയും സേനാവിന്യാസമുണ്ട്. വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പാംഗോങ് ഒഴികെയുള്ള 6 സ്ഥലങ്ങളില്‍നിന്നു ഘട്ടങ്ങളായുള്ള പിന്മാറ്റത്തിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

Post a Comment

0 Comments