കരിന്തളം: മുന്‍ എം.പിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ പി.കരുണാകരന്റെ മൂത്തസഹോദരന് പി.ഗോപാലന്‍മാസ്റ്റര്‍(85) അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് കിളിയളത്തെ വീട്ടിലായിരുന്നു അന്ത്യം. കൊയിലാണ്ടി, ചായ്യോത്ത്, ചാത്തമത്ത് എ.യു.പി സ്കൂള്‍, പുതുക്കൈ ഗവ.യു.പി സ്കൂള്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായ ഗോപാലന്‍മാസ്റ്റര്‍ മികച്ച വോളിബോള്‍താരം കൂടിയായിരുന്നു. ഭാര്യമാര്‍: പരേതയായ ലളിത (കുഞ്ഞിമംഗലം), മാധവി(കീഴ്മാല). മക്കള്‍: വി.വി.ദേവദാസ്(കിളിയളം), വി.വി.വിജയമോഹനന്‍(പയ്യംകുളം,വോളിബോള്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട്), പ്രേമ(മടിക്കൈ), ഗീത(ഒഴിഞ്ഞവളപ്പ്), വിനോദ്(കൊല്ലമ്പാറ). മരുമക്കള്‍: പ്രേമലത(കൊടക്കാട്), രമ (കിളിയളം), നിഷ(കാഞ്ഞിരപൊയില്‍), കൃഷ്ണന്(ഒഴിഞ്ഞവളപ്പ്), പരേതനായ ദാമോദരന്‍(മടിക്കൈ). മറ്റ്സഹോദരങ്ങള്‍: ശാരദ(കാളിയാനം), പി.ശാന്ത(കൊടക്കാട്), പി.പുഷ്പവല്ലി(പയ്യംകുളം), പി.പത്മിനി(നീലേശ്വരം), പി.കാര്‍ത്യായനി(നെല്ലിക്കാട്ട്), പി.ചന്ദ്രന്(പയ്യംകുളം, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്, പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട്) , ഡോ.പി.പ്രഭാകരന് പള്ളിക്കര (ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി), പരേതനായ പി.രാഘവന്(നാന്തിയടുക്കം).
0 Comments