കണ്ണൂര്‍: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി ദുബായില്‍ നിന്നെത്തിയ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. 27 ലക്ഷം വില വരുന്ന സ്വര്‍ണമാണ് ഇത്.
കണ്ണൂരില്‍ ഇന്നലെ ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം 7 പേരില്‍ നിന്നായി പിടികൂടിയിരുന്നു. അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ജിദ്ദയില്‍ നിന്നെത്തിയാളില് നിന്ന് 578 ഗ്രാം സ്വര്‍ണം പിടിച്ചു. സ്വര്‍ണം ഇന്‍ഡക്ഷന്‍ കുക്കറില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
0 Comments