മകളെ പിതാവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി


നീലേശ്വരം: പിതാവ് ബലാത്സംഗത്തിനിരയാക്കിയ 16 കാരി ഗര്‍ഭിണിയായി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ പിതാവിന്റെ ഏഴ് സുഹൃത്തുക്കളും തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
കര്‍ണ്ണാടക സുള്ള്യ സ്വദേശിയായ മദ്രസ അധ്യാപകനായ പിതാവാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തത്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ പിതാവ് പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
തൈക്കടപ്പുറം കടലോരത്തുള്ള 16 കാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മാതാവും കൂട്ടുനിന്നതായി നീലേശ്വരം പോലീസ് പറഞ്ഞു. മാതാവിനെയും കേസില്‍ പ്രതിചേര്‍ത്തേക്കും. എസ്.എസ്.എല്‍.സി കഴിഞ്ഞ് പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ പലവട്ടം നിരവധിപേര്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. പീഡനം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടി തൊട്ടടുത്തുള്ള മാതൃസഹോദരന്റെ വീട്ടിലേക്ക് താമസം മാറിയെങ്കിലും പിതാവും സുഹൃത്തുക്കളും പീഡനത്തിനിരയാക്കിയകാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് സഹോദരന്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പിതാവ് പീഡിപ്പിച്ചവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സഹോദരനും പെണ്‍കുട്ടിയും നീലേശ്വരം പോലീസില്‍ നേരിട്ട് ഹാജരായി ഇന്‍സ്‌പെക്ടര്‍ മനോജ്കുമാറിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നീലേശ്വരം സിഐ ടി.കെ.മനോജ് കുമാര്‍ ചോദ്യം ചെയ്തപ്പോഴാണ് പിതാവിന്റെ സുഹൃത്തുക്കളായ പുഞ്ചാവിയിലെ മറ്റ് ഏഴുപേരും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ പീഡനത്തിനിരയാക്കിയതായി പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടി മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെയും നാല് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്. ഇന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം രഹസ്യമൊഴിനല്‍കാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ രണ്ടാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനായ പിതാവ് കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. നേരത്തെ പഠിപ്പിച്ച സ്ഥലങ്ങളിലും ഇയാള്‍ പീഡനം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ക്ക് മറ്റൊരുഭാര്യകൂടി ഉണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Post a Comment

0 Comments