ആലാമിപ്പള്ളി ബസ്റ്റാന്റ്: ലേല നടപടികള്‍ തുടങ്ങി


കാഞ്ഞങ്ങാട്: ഒടുവില്‍ ആലാമിപ്പള്ളി മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാവുന്നു.
തുടക്കം മുതല്‍ ഉദ്ഘാടനം വരെ വിവാദ ചുഴിയിലായിരുന്നു അലാമിപ്പള്ളി മുനിസിപ്പല്‍ ബസ്റ്റാന്റ്. ഏറ്റവും ഒടുവില്‍ ഉദ്ഘാടനം നടന്നശേഷം കടമുറികളുടെ ലേലം നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങി നീണ്ടുപോയി. നിയമക്കുരുക്കുകള്‍ അഴിച്ച് ലേല നടപടികളിലേക്ക് നീങ്ങിയപ്പോഴാണ് കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചത്. ഇതോടെ ലേലതീയ്യതി മാറ്റിവെക്കേണ്ടിയും വന്നു. എന്നാല്‍ എല്ലാ കടമ്പകളും കടന്ന് ഇന്ന് രാവിലെ മുതല്‍ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ലേല നടപടികള്‍ ടൗണ്‍ഹാളില്‍ ആരംഭിച്ച് കഴിഞ്ഞു. മുറികള്‍ ലേലംകൊണ്ട് അവകാശികള്‍ക്ക് വിട്ടുകൊടുക്കുന്നതോടെ ആലാമിപ്പള്ളി ബസ്റ്റാന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാവും. എന്നാല്‍ ലക്ഷങ്ങള്‍ ഡെപ്പോസിറ്റും പതിനായിരങ്ങള്‍ വാടകയുമാണ് ഓരോ കടമുറികള്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തുടക്കത്തില്‍ മുറികള്‍ ലേലത്തില്‍ പോവാനുള്ള സാധ്യത കുറവാണ്.

Post a Comment

0 Comments