ജില്ലാ ആശുപത്രി ഉപരോധം: യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റുചെയ്തു


കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ അതിഥിതൊഴിലാളിയുടെ മൃതദേഹം അഴുകിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രി മുന്നറിയിപ്പില്ലാതെ ഉപരോധിച്ചു.
സംഭവമറിഞ്ഞ് കുതിച്ചെത്തിയ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ വനിതാ എസ്.ഐ അജിത, എ.എസ്.ഐ ശശി തുടങ്ങിയവരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കാര്‍ത്തികേയന്‍ പെരിയ, ഇസ്മയില്‍ ചിത്താരി, പി.വി.സത്യനാഥന്‍, രാജേഷ് തമ്പാന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, നിതീഷ് കടയങ്ങന്‍, രാഹുല്‍ രാംനഗര്‍ തുടങ്ങിയവരാണ് ജില്ലാ ആശുപത്രി ഉപരോധിച്ചത്. സംഭവമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദും സ്ഥലത്തെത്തി. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Post a Comment

0 Comments