ന്യുഡല്‍ഹി: രാജ്യത്ത് രണ്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്ല. കൊവിഡ് ലോക്ൗണിനു ശേഷം പുനരാരംഭിച്ച എണ്ണ വിപണിയില്‍ കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ മൂന്നു ദിവസമാണ് വില വര്‍ധന മാറി നിന്നത്.
പക്ഷേ, ഇതിനു പകരമായി പാചക വാതകത്തിന് ഇന്ന് വില ഉയര്‍ന്നു. പ്രതിമാസ അവലോകനത്തിന്റെ ഭാഗമായാണ് സബ്സിഡി നിരക്കില്‍ കുറവ് വന്നിരിക്കുന്നത്. 14 കിലോഗ്രാമിന്റെ സിലിണ്ടറിന് ് ഇന്ന് നാലര രൂപവരെയാണ് ഉയര്‍ന്നിരിക്കുന്നത്. സിലിണ്ടറിന് 600 രൂപയായിരുന്നത് 603.50 രൂപയായി ഉയര്‍ന്നു. രാജ്യാന്തര തലത്തിലെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തും എണ്ണ കമ്പനികള്‍ വില ഉയര്‍ത്തിയത്.
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാമത്തെ മാസവുമാണ് പാചകവാതകത്തിന് വില കൂട്ടിയത് ഗാര്‍ഹികാവശ്യത്തിനുളള സബ്സിഡിരഹിത പാചകവാതകത്തിന്റെ വിലയിവര്ധന വരുത്തിയത്. വാണിജ്യ സിലിണ്ടറിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്.
പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി. നേരത്തെ ഇത് 593 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ നാലര രൂപയാണ് കൂട്ടിയത്. 620 രൂപയാണ് 14.2 കിലോ ഗ്രാം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 594, 610 എന്നിങ്ങനെയാണ് സബ്സിഡി രഹിത പാചകവാതകത്തിന്റെ വില.
കഴിഞ്ഞമാസം സബ്സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ആഗോളതലത്തില്‍ അസംസ്കൃത എണ്ണ വില തിരിച്ചുകയറുന്നതാണ് പാചകവാതക വിലയില്‍ പ്രതിഫലിച്ചത്.
0 Comments