പടന്നക്കാട്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളുമെടുത്ത് വില്‍പ്പന നടത്തുന്നവരെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പോലീസ്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ മലയാളം കലണ്ടറുകളും പത്രങ്ങളും മലയാളം സംഭാഷണമുള്ളതുമായ വീഡിയോകള്‍ വന്‍വിലയ്ക്കാണ് വിറ്റഴിക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ പാക്കിസ്ഥാന്, ചൈന, വിയറ്റ്നാം, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മലയാളം ടെച്ചുള്ള ദൃശ്യങ്ങള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്. കുട്ടികളെ ചൂഷണം ചെയ്തുള്ള ഈ ഇന്റര്‍നെറ്റ് അധോലോകത്തിന്റെ ഇടപാടുകള്‍ക്ക് തടയിട്ട് അശ്ലീല വില്‍പ്പനക്കാരുടെ വേരറുക്കാനുള്ള ശ്രമത്തിലാണ് എ.ഡി.ജി.പി മനോജ് എബ്രഹാമും സംഘവും. ഇതിനായി അദൃശ്യ ഇന്റര്‍നെറ്റ് സംവിധാനമായ ഡാര്‍ക്ക് നെറ്റില്‍ വലവിരിച്ച് അന്വേഷണത്തിലാണ് പോലീസിന്റെ സൈബര്‍ഡോം. ഇങ്ങനെയാണ് പടന്നക്കാട് അനന്തംപള്ളയിലെ സ്വപ്നം ഹൗസില്‍ വേണുഗോപാലന്റെ മകന് എം.പാര്‍ത്ഥസാരഥിയെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കെ.പി.ഷൈനും സംഘവും അറസ്റ്റു ചെയ്തത്.
ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക്നെറ്റില്‍ കുട്ടികളുടെ അശ്ലീലത തിരയുന്നവരെ കണ്ടെത്താനുള്ള സോഫ്റ്റ്വെയര് സൈബര്‍ഡോമിനുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗിനായി കേന്ദ്രസര്‍ക്കാര്‍ കൈമാറിയ സോഫ്റ്റ്വെയറുമുണ്ട്.
ഇങ്ങനെ കിട്ടിയ വിവരങ്ങള്‍ പിന്തുടര്ന്ന് 117ഇടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 47പേര് അറസ്റ്റിലായത്. 87 കേസുകളുമുണ്ട്. അറസ്റ്റിലായ ഇടുക്കിയിലെ ഡോക്ടറില്‍ നിന്ന് മൂന്ന് ഹാര്‍ഡ് ഡ്രൈവുകളില്‍ നിന്ന് ആറ് ടെറാബൈറ്റ് (ടി.ബി) ദൃശ്യങ്ങളാണ് പിടിച്ചത്.
0 Comments