കാഞ്ഞങ്ങാട്: ചക്കതലയില് വീണ് മരണപ്പെട്ട എണ്ണപ്പാറ മുക്കുഴിയിലെ കരിയത്ത് കോട്ടൂര്‍ റോബിന് തോമസിനെ (42) കൊവിഡ് ബാധിച്ചുവെന്ന കണ്ടെത്തല്‍ പരിശോധനാപിഴവാണെന്ന് സൂചന.
മെയ് മൂന്നാമത്തെ ആഴ്ചയിലാണ് തോട്ടിയില്‍ കത്തികെട്ടി പ്ലാവില്‍ നിന്നും ചക്ക പറിക്കുന്നതിനിടയില്‍ ലക്ഷ്യംതെറ്റി ചക്ക റോബിന്റെ തലയില്‍ വീണത്. ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം ജൂണ്‍ 26നാണ് റോബിന് പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. റോബിന് കൊവിഡ് ബാധയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ കൊവിഡ് സുഖപ്പെട്ടതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. അന്നുതന്നെ പരിശോധനാപിഴവാണെന്ന് ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു. റോബിന്‍സ് മരിച്ചശേഷം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ശവസംസ്കാരം. മൃതദേഹം എണ്ണപ്പാറ പള്ളിക്കുള്ളില്‍ കയറ്റിയില്ല. വികാരി സെമിത്തേരിയിലേക്ക് മൃതദേഹത്തെ അനുഗമിച്ചില്ല. ആരോഗ്യ പ്രവര് ത്തകര് മാത്രമാണ് സെമിത്തേരിയില്‍ പോയത്. ഇത് റോബിന്സിനോടും കുടുംബത്തോടും നാട്ടുകാരോടുമുള്ള കടുത്ത അനീതിയായിട്ടുണ്ട്.
സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളില്‍ 14 എണ്ണം പരിശോധനാഫലത്തിലെ പിഴവാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇതില്‍ റോബിനും ഉള്‍പ്പെട്ടു. സുരക്ഷാ കിറ്റിലെ പാളിച്ച കാരണം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി.
പരിശോധനാ ഫലത്തിലെ പിഴവ് കാരണം കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതാകാമെന്ന് കണ്ടെത്തിയ കേസുകള്‍ കൂടുതലുള്ളത് കണ്ണൂരിലാണ്. ചക്കവീണ് പരിക്കേറ്റ് മരിച്ചയാള്‍, നഴ്സിങ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ഗര്‍ഭിണി എന്നിവരടക്കം ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിലാണ് പിഴവ് കണ്ടെത്തിയത്. പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരിശോധനാ ഫലത്തിലെ പിഴവ് മൂലമാണ് കൊവിഡ് പോസിറ്റീവായതെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
വിശദമായ അന്വേഷണത്തിനൊടുവിലും രോഗം പകര്‍ന്നിരിക്കാനുള്ള മറ്റ് സാധ്യതകളില്ലാത്ത സാഹചര്യത്തിലാണ് ഈ നിഗമനം. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയെല്ലാം പരിശോധിച്ചെങ്കിലും നെഗറ്റീവുമായിരുന്നു ഫലം. ബാക്കി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് ധരിച്ചതിലെ പോരായ്മയും സുരക്ഷാ വീഴ്ച്ചയും കാരണം കൊവിഡ് ബാധിച്ചെന്നും കണ്ടെത്തലുണ്ട്. തിരുവനന്തപുരത്തെ നഴ്സിങ് അസിസ്റ്റന്റിന് രോഗം ബാധിച്ചത് ഗ്ലൗസിലെ പിഴവ് കാരണമാണ്. കൊവിഡ് രോഗി നല്കിയ ഒ പി ടിക്കറ്റിലൂടെ രോഗം ബാധിച്ചു. തൃശൂരില്‍ സന്നദ്ധ പ്രവര്ത്തകന് പൂര്‍ണമായി പിപിഇ കിറ്റ് ധരിക്കാതെ ട്രൈയിനും ആംബുലന്‍സുകളും സാനിറ്റൈസ് ചെയ്തു. ഇയാള്‍ക്ക് കവിഡ് ബാധിതനായി.
0 Comments