പഞ്ചലോഹ വിഗ്രഹ കവര്‍ച്ച: അന്വേഷണത്തിന് പ്രത്യേക സംഘം


ചിത്താരി: ചിത്താരി നായ്ക്കരവളപ്പ് കുടുംബക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹവും 5000 രൂപയും കവര്‍ച്ച നടത്തിയകേസില്‍ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി.വിനോദിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഹോസ്ദുര്‍ഗ് എസ്.ഐ രാജീവന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിയുടെ ക്രൈംസ്‌ക്വാഡായിരിക്കും അന്വേഷണം നടത്തുക. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് 8 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും ഓഫീസിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും കവര്‍ച്ച ചെയ്തിരുന്നു. വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഏതാനും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Post a Comment

0 Comments