സാമ്പത്തിക തട്ടിപ്പ്: തുഷാറിനെതിരെ സുഭാഷ് വാസു


ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി സുഭാഷ് വാസു രംഗത്ത്.
മഹേശന്റെ മരണത്തിന് കാരണമായ സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് സുഭാഷ് വാസു ആരോപിച്ചു. ഇക്കാര്യം മരിക്കുന്നതിന് മുമ്പ് മഹേശന്‍ തന്നോട് പറഞ്ഞിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു പറഞ്ഞു.
യൂണിയനില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് തുഷാര്‍ ഉടുമ്പന്‍ചോലയില്‍ തോട്ടം വാങ്ങിയതിന് രേഖകള്‍ ഉണ്ട്. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല ഇടപാടുകള്‍ ഉണ്ട്. അതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0 Comments