ടോക്കിയോ: അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയില്‍ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയര്‍ന്നു. ജപ്പാനിലെ തനേഗാഷിമയില്‍ നിന്ന് യു എ ഇ സമയം പുലര്‍ച്ചെ 1:54 നായിരുന്നു വിക്ഷേപണം. മോശം കാലാവസ്ഥയെതുടര്‍ന്ന് പല തവണ മാറ്റിവച്ച യു എ ഇയുടെ സ്വപ്ന പദ്ധതിയാണ് കുതിച്ചുയര്‍ന്നത്.
'അല്‍ അമല്‍' എന്ന് പേരിട്ട പദ്ധതിയുടെ കൗണ്‍ഡൗണ്‍ അറബിയിലായിരുന്നു. 200 ദിവസത്തെ യാത്രയ്ക്കൊടുവില്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസിലാക്കാനുള്ള ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍, ഓസോണ്‍ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജര്‍, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിര്‍ണയിക്കാനുള്ള അള്‍ട്രാവയലറ്റ് സ്പെക്ട്രോ മീറ്റര്‍ എന്നിവയാണിത്.
യു.എ.ഇ രൂപം കൊണ്ടതിന്റെ 50-ാം വാര്‍ഷികമായ 2021ഫെബ്രുവരിയില്‍ ചുവന്നഗ്രഹമായ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുകയാണ് അമലിന്റെ ലക്ഷ്യം. യു.എ.ഇ ബഹിരാകാശ ഏജന്‍സിയായ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററാണ് പേടകം നിര്‍മ്മിച്ചത്. യു.എ.ഇ ഇതുവരെ മൂന്ന് നിരീക്ഷണ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. ഭൂമിയുടെ ഭ്രമണപഥം വിട്ടു പോകാത്ത മൂന്ന് ദൗത്യങ്ങളും വിജയമായിരുന്നു.
0 Comments