സുഭിക്ഷകേരളം: വിത്തുകളും തൈകളും ഉപേക്ഷിച്ചനിലയില്‍


രാജപുരം : കേരള സര്‍ക്കാരിന്റെ പദ്ധതിയായ സുഭിക്ഷ കേരളത്തിലൂടെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള വിത്തുകളും ഫലവൃക്ഷ തൈകളും ഉപേക്ഷിച്ച നിലയില്‍.
കള്ളാര്‍ പഞ്ചായത്തില്‍ ലക്ഷങ്ങള്‍ മുടക്കി നടപ്പാക്കുന്ന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കൃത്യമായി ഗുണഭോക്താക്കളില്‍ എത്തുന്നില്ലെന്ന പരാതി നില്‍ക്കുന്നതിനിടയിലാണ് കര്‍ഷകര്‍ക്ക് നല്‍കേണ്ട മഞ്ഞള്‍ , ഇഞ്ചി , ചേന, തുടങ്ങിയവയുടെ വിത്തുകളും മാവ്, പ്ലാവ് തുടങ്ങി ഫലവൃക്ഷതൈകളും, നേന്ത്രവാഴ കന്നുകളും കള്ളാറിലെ പഴയ വില്ലേജ് ഓഫീസിലെ കെട്ടിടത്തിന് അരികിലായി ഉപേക്ഷിച്ചത്.
ഒരുമാസം മുമ്പ് വിതരണത്തിനായി എത്തിച്ചതാണ് ഇവ. മഴക്കാലം ആയതിനാല്‍ ചാക്കില്‍ ഉള്ള ഇഞ്ചിയും, മഞ്ഞളും മുളച്ച് തൈകളായിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവഴിക്കുന്ന പദ്ധതിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ് വിത്തുകള്‍ കള്ളാര്‍ പഞ്ചായത്തില്‍ എത്തിച്ചത്. കള്ളാര്‍ പഞ്ചായത്തില്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് മുമ്പ് തന്നെ വലിയ ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു.

Post a Comment

0 Comments