ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ പിടിയില്‍


നീലേശ്വരം: കൊറോണ നിയമം ലംഘിച്ച് ടിപ്പര്‍ ലോറിയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ചീനമ്മാടത്ത് ഹൗസില്‍ ഷെരീഫിന്റെ മകന്‍ സി.എച്ച്.അക്ബര്‍ (38), കാഞ്ഞങ്ങാട് സൗക്ക് കൊവ്വല്‍ഹൗസില്‍ ഹരീന്ദ്രന്റെ മകന്‍ കെ.വി.ഷിജു(36) എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് കണിച്ചിറയില്‍ വാഹനപരിശോധന നടത്തുന്നതിനിടയിലാണ് കെ.എല്‍ 0 3 എന്‍ 6462 നമ്പര്‍ ടിപ്പര്‍ ലോറിയില്‍ വരികയായിരുന്ന ഇവര്‍ക്കെതിരെ കൊറോണ നിയമം ലംഘിച്ചതിന് കേസെടുത്തത്. ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments