വനിതാ ഡോക്ടറെ ശല്ല്യപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ കേസ്


വെള്ളരിക്കുണ്ട്: കൂടെ ജോലിചെയ്തിരുന്ന വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച് ശല്ല്യപ്പെടുത്തുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ അയച്ചതിനും നവമാധ്യമങ്ങളില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനും ഗവണ്‍മെന്റ്‌ഡോക്ടര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
പരപ്പനങ്ങാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ.മനോജ് ഗോപാലിനെതിരെയാണ് മലയോരത്തെ ഒരു വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ഒന്നിച്ച് പഠിച്ച ഡോക്ടര്‍മാര്‍ പരപ്പനങ്ങാടിയില്‍ ഒരേ ആശുപത്രിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. അന്ന് മനോജ്‌ഗോപാല്‍ വനിതാ ഡോക്ടറോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും പിറകെ നടന്ന് ശല്ല്യപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ. പിന്നീടാണ് കാസര്‍കോട് ജില്ലക്കാരിയായ വനിതാ ഡോക്ടര്‍ സ്ഥലംമാറ്റം വാങ്ങി മലയോരത്തെത്തിയത്. എന്നാല്‍ സ്ഥലം മാറിവന്നശേഷവും ഡോക്ടര്‍ മനോജ്‌ഗോപാല്‍ ഫോണില്‍വിളിച്ച് നിരന്തരം ശല്ല്യം ചെയ്യല്‍ തുടരുകയാണത്രെ.
ഇതേ തുടര്‍ന്നാണ് വനിതാ ഡോക്ടര്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി മുക്കാനും ഡോ.മനോജ്‌ഗോപാലിനെ സംരക്ഷിക്കാനും വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ റൈട്ടര്‍ അടക്കമുള്ള പോലീസുകാര്‍ ശ്രമം തുടങ്ങി. ഇതിന്റെ പിന്നിലെ കാരണം വ്യക്തമല്ല. എങ്കിലും വൈകാതെ ഇത് പുറത്തുവരും. വനിതാ ഡോക്ടറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ്പ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. അതുകൊണ്ട് തന്നെ ഡോ.മനോജ് ഗോപാലിന് ഒളിവില്‍പോകാനും മുന്‍കൂര്‍ ജാമ്യം ലഭിക്കാനുമുള്ള ഒത്താശയാണോ ഇതെന്നും സംശയമുണ്ട്.

Post a Comment

0 Comments