വീട്ടമ്മ ഒഴുക്കില്‍പ്പെട്ടതായി സംശയം; ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു


അമ്പലത്തറ: കുളിക്കാന്‍ പോയ വീട്ടമ്മ ഒഴുക്കില്‍പ്പെട്ടതായി സംശയം.
നെല്ലിത്തറ എക്കാലിലെ പരേതനായ ചന്തുവിന്റെ ഭാര്യ കെ.വി.തങ്കമണിയെയാണ് (60) ഒഴുക്കില്‍പ്പെട്ടതായി സംശയിക്കുന്നത്. ദിവസവും രാവിലെ വീടിനടുത്തുള്ള തോട്ടില്‍ ഇവര്‍ കുളിക്കാന്‍ പോകാറുണ്ട്. ഇന്ന് രാവിലെ 5.30 ഓടെ കുളിക്കാന്‍പോയ ഇവര്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ പുല്ലൂര്‍വരെ തിരച്ചില്‍നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കുള്ള തോട്ടില്‍ ഇവര്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയിക്കുന്നു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. എക്കാലില്‍ മകള്‍ പുഷ്പയുടെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

Post a Comment

0 Comments