കൊവിഡ് പ്രതിരോധ നിയമം ലംഘിച്ചതിന് വ്യാപാരിക്കെതിരെ കേസ്


ചിത്താരി: സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വില്‍പ്പന നടത്തിയ കടയുടമക്കെതിരെ കേസ്.
പൂച്ചക്കാട് തെക്കുപുറത്തെ നിബ്രാസ് സ്റ്റേഷനറി ആന്റ് എഗ് മര്‍ച്ചന്റ് ഉടമ തെക്കുപുറത്തെ റിഫാഹിയ മന്‍സിലില്‍ അഹമ്മദ് കബീറിന്റെ മകന്‍ മുഹമ്മദ് മുദസീര്‍ (21)നെതിരെയാണ് ബേക്കല്‍ എസ്.ഐ പി.അജിത്ത് കുമാര്‍ കേസെടുത്തത്. കൊറോണ 19 വൈറസ് ബാധയെ തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമം മറികടന്ന് തനിക്കും മറ്റുള്ളവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് നിയമലംഘനം നടത്തിയെന്നതിനാണ് കേസ്.

Post a Comment

0 Comments