കൊച്ചുമകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ മുത്തച്ഛനെതതിരെ കേസ്


കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത കൊച്ചുമകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ മുത്തച്ഛനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
അജാനൂര്‍ തെക്കേപ്പുറത്തെ ഷല്‍മാസ് ഹൗസില്‍ മഹമ്മൂദിനെതിരെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ കെ.അജിത കേസെടുത്തത്. ഇന്നലെ അതിഞ്ഞാല്‍ ജമാഅത്ത് പള്ളിക്ക് സമീപം എസ്.ഐയും പാര്‍ട്ടിയും വാഹനപരിശോധന നടത്തുമ്പോള്‍ കെ.എല്‍ 60 പി 2529 നമ്പര്‍ സ്‌കൂട്ടി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് വാഹന ഉടമയായ മഹമ്മൂദിനെതിരെ കേസെടുത്തത്.

Post a Comment

0 Comments