എയിംസ് കാസര്‍കോട് അനുവദിക്കണം


നീലേശ്വരം: വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്ത കാസര്‍കോട് ജില്ലയില്‍ തന്നെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കണമെന്ന് നീലേശ്വരം വൈ.എം.സി.എ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജയിംസ് പാലാന്തടം അധ്യക്ഷത വഹിച്ചു. എന്‍.വി.മാത്യു, ടോംസണ്‍ ടോം, തോമസ് കിഴക്കരക്കാട് ,കെ.വി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജോസ് കുസുമാലയം സ്വാഗതവും വിനോദ് കാന്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: ജയിംസ് പാലാന്തടം (പ്രസിഡന്റ്), ജോസ് തയ്യില്‍, സൈമണ്‍ പുന്നത്തിരിയന്‍ (വൈസ് പ്രസിഡന്റുമാര്‍), ജോസ് കുസു മാലയം (സെക്രട്ടറി ) വിനോദ് കാന്ത് (ജോയിന്റ് സെക്രട്ടറി), ഷിജോ ജോണ്‍ മൂത്തേടത്ത് (ട്രഷറര്‍).

Post a Comment

0 Comments