മകളെ കാണാന്‍ ഖത്തറില്‍ എത്തിയ പിതാവ് മരിച്ചു


കാഞ്ഞങ്ങാട്: മകളെ കാണാന്‍ ഖത്തറിലെത്തിയ ആവിക്കര സ്വദേശി ഹൃദയഘാതം മൂലം മരണപ്പെട്ടു. ആവിക്കരയിലെ പി.എ അമീറുദ്ദീന്‍ ഹാജിയാണ് (67) ഇന്ന് പുലര്‍ച്ചെ ഖത്തറില്‍ മരണപ്പെട്ടത്. താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. അഞ്ചുമാസം മുമ്പാണ് അമീറുദ്ദീന്‍ ഖത്തറിലേക്ക് പോയത്. ഭാര്യ: ആയിഷ. മക്കള്‍: മനാഫ് (ഖത്തര്‍), മനീഷ് (കാനഡ), നിഷാന (കോഴിക്കോട്). മരുമക്കള്‍: സുനിര്‍ , മിസ്‌രിയ, സെമിയത്ത്. സഹോദരങ്ങള്‍: ഷാഫി, സലാം, പരേതയായ അഷറഫ് , സൈനുദ്ദീന്‍, അബൂബക്കര്‍.

Post a Comment

0 Comments