ജില്ലയില്‍ കൊവിഡ് പടരുന്നു: മത്സ്യമാര്‍ക്കറ്റും പച്ചക്കറികടകളും അടപ്പിച്ചുകാഞ്ഞങ്ങാട്: ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പഴം, പച്ചക്കറി കടകളും മത്സ്യമാര്‍ക്കറ്റും പോലീസ് അടപ്പിച്ചു.
കാലിക്കടവ് ഫിഷ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, ചെര്‍ക്കള ടൗണ്‍, കോട്ടച്ചേരി, പുതിയകോട്ട ഫിഷ് മാര്‍ക്കറ്റ്, കാഞ്ഞങ്ങാട് വെജിറ്റബിള്‍ മാര്‍ക്കറ്റ്, തൃക്കരിപ്പൂര്‍ ഫിഷ് , മീറ്റ് മാര്‍ക്കറ്റ് , നിലേശ്വരം ഫിഷ് മാര്‍ക്കറ്റ്, കാസര്‍ഗോഡ് ഫിഷ് മാര്‍ക്കറ്റ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, കുമ്പള ഫിഷ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, കുഞ്ചത്തൂര്‍ മാട ഫിഷ് മാര്‍ക്കറ്റ് , ഉപ്പള ഫിഷ് മാര്‍ക്കറ്റ് , ഉപ്പള ഹനഫി ബസാര്‍ പച്ചക്കറിക്കട, മജീര്‍പള്ള മാര്‍ക്കറ്റ് തുടങ്ങിയവയാണ് ഇന്ന് പോലീസ് അടപ്പിച്ചത്. ഇന്നലെ തന്നെ പൂര്‍ണ്ണമായും കടകളടക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇന്ന് പലയിടങ്ങളും കടകള്‍ പതിവുപോലെ തുറന്നിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നേരിട്ടെത്തി തുറന്ന കടകളും മത്സ്യമാര്‍ക്കറ്റും അടപ്പിച്ചത്.
കടകളില്‍ നിന്നും എത്രപേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടങ്ങളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഈ ഉത്തരവിട്ടതെന്നും കളക്ടര്‍ പറഞ്ഞു. പച്ചക്കറി കടകളും മത്സ്യമാര്‍ക്കറ്റും അടച്ചിടുന്നതിനെകുറിച്ച് ആലോചിക്കാന്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ പച്ചക്കറികച്ചവടക്കാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് തന്നെ പച്ചക്കറി കടകളും മത്സ്യമാര്‍ക്കറ്റും അടച്ചിടാന്‍ പൊതുഭരണ തലവന്‍ എന്ന അധികാരം ഉപയോഗിച്ച് കളക്ടര്‍ ഉത്തരവിറക്കുകയാണുണ്ടായത്.

Post a Comment

0 Comments