ക്ഷേത്ര ഭണ്ഡാര മോഷ്ടാവ് പിടിയില്‍


കാഞ്ഞങ്ങാട്: പോലീസിന്റെ ഉറക്കം കെടുത്തിയ ഭണ്ഡാരമോഷ്ടാവ് ഒടുവില്‍ പിടിയിലായി.
ബളാല്‍ അത്തികടവിലെ ചേവിരി വീട്ടില്‍ ഗോവിന്ദന്‍ നാ യരുടെ മകന്‍ ഹരീഷ് കുമാര്‍(44) നെയാണ് ഇന്നലെ രാത്രി 9 മണിയോടെ അട്ടേങ്ങാനത്ത് വെച്ച് ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനും സംഘവും അറസ്റ്റുചെയ്തത്. കിഴക്കുംകര പുള്ളികരിങ്കാളി ഭഗവതിക്ഷേത്രം, അറയില്‍ ഭഗവതി ക്ഷേത്രം, ദുര്‍ഗാ ഹൈസ്‌കൂള്‍ റോഡില്‍ പി.സ്മാരക മന്ദിരത്തിന് സമീപത്തെ രക്തേശ്വരി ക്ഷേത്ര ഭണ്ഡാരം എന്നിവ കുത്തിതുറന്നത് ഹരീഷാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ഭണ്ഡാരമോഷണക്കേസില്‍ അറസ്റ്റിലായ ജയിലില്‍ കഴിഞ്ഞിരുന്ന ഹരീഷ് ഈ മാസം 8 നാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്നാണ് കാഞ്ഞങ്ങാട്ടെത്തി ഭണ്ഡാരമോഷണ പരമ്പര തുടങ്ങിയത്. ക്ഷേത്രഭണ്ഡാരമോഷണമാണ് ഹരീഷിന്റെ സ്ഥിരം പതിവെന്നും പോലീസ് പറഞ്ഞു. ഭണ്ഡാരമോഷ്ടാവിനെ പിടികൂടാനായി ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ എസ്.ഐ രാജീവന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി എന്‍.പി വിനോദ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഹരീഷിനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രഭേഷ്‌കുമാര്‍, കമല്‍, ഗിരീഷ്‌കുമാര്‍ , സുമേഷ്, സുഭാഷ്, പ്രിയേഷ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments