നീലേശ്വരം നഗരസഭാ തിരഞ്ഞെടുപ്പ് ഐ.എന്‍.എല്‍ അഞ്ച് സീറ്റ് ആവശ്യപ്പെട്ടു


നീലേശ്വരം: ഇടതുമുന്നണിയില്‍ ഘടകകക്ഷിയായതോടെ ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലയില്‍ ഐ. എന്‍.എല്‍ ഒരുങ്ങി കഴിഞ്ഞു.
ഇതിന്റെ ഭാഗമായി നീലേശ്വരം മുന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞ ദിവസം ആനച്ചാലില്‍ നടന്നു. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. നീലേശ്വരം മുന്‍സിപ്പാലിറ്റിയില്‍ അഞ്ചുസീറ്റാണ് ഐ എന്‍ എല്‍ സി പി എമ്മിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഐ എന്‍ എലിന്റെ സിറ്റിംഗ് സീറ്റായ 21 ഡിവിഷന്‍ ആനച്ചാലിന്പുറമെ കോട്ടപ്പുറം 22, കരുവാച്ചേരി 19, കൊയാമ്പുറം 20, നീലേശ്വരം ടൗണ്‍ 32 എന്നീ സീറ്റുകളിലാണ് ഐ.എന്‍.എല്‍ അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ യുവാക്കളെ രംഗത്ത് ഇറക്കാനാണ് ഐ.എന്‍.എലിന്റെ നീക്കം. ആനച്ചാല്‍ ഡിവിഷനിലേക്ക് പ്രമുഖ ഐ.എന്‍.എല്‍ നേതാവ് ആനച്ചാല്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകളുടെ മകനും നാഷണല്‍ യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ നൗഫല്‍ ആനച്ചാല്‍, കെ.പി മൗയ്തു ഹാജിയുടെ മകന്‍ മുസമ്മില്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇവര്‍ രണ്ടുപേരും ജില്ലയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ നാഷണല്‍ എഫ് സി കോട്ടപ്പുറത്തിന്റെ സംഘാടകരില്‍ പ്രമുഖരായ ഇരുവരും ബി ഫാം ബിരുദദാരികളാണ്. 22 -ാം വാര്‍ഡായ കോട്ടപ്പുറത്ത് ഐ എന്‍ എല്‍ മണ്ഡലം നേതാവ് ശംശുദ്ധീന്‍ അരിഞ്ചിര, മുന്‍സിപ്പല്‍ ഐ.എന്‍.എല്‍ നേതാവ് കെ.പി മൊയ്തു ഹാജി, അബ്ദുല്ല ഹാജി പൊതാവൂര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.

Post a Comment

0 Comments