കണ്ണൂര്‍ : കോവിഡ് പോസിറ്റീവായി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അടിപിടിക്കേസ് പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടു.
ആറളം കോളനിയിലെ പനച്ചിക്കല്‍ ദിലീപാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം. രക്ഷപ്പെടുമ്പോള്‍ ഇയാള്‍ ഒരു കറുത്ത ടീ ഷര്‍ട്ടാണ് ധരിച്ചിട്ടുള്ളത്. അടിപിടി കേസില്‍ ആറളം പോലീസായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതിനാലാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഇതിനിടയില്‍ മട്ടന്നൂരില്‍ ബസില്‍ വെച്ച് ദിലീപിനെ കണ്ടെത്തിയെങ്കിലും പോലീസിനെ കണ്ട് അവിടെനിന്നും രക്ഷപ്പെട്ടു. ദിലീപ് സഞ്ചരിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് അണുവിമുക്തമാക്കി. ബസിലെ മുഴുവന്‍ യാത്രക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ പോലീസും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചു. ഇദ്ദേഹം നാടുമുഴുവന്‍ കൊവിഡ് വിളമ്പുമെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പും പോലീസും.
0 Comments