ജമാഅത്ത് സെക്രട്ടറിക്ക് എതിരെ ഭീഷണി


അമ്പലത്തറ: പാറപ്പള്ളി ജമാഅത്തില്‍ നിന്നും മൂന്ന് മാസത്തേക്ക് വൈറ്റ് ഹൗസ് സഹോദരന്മാരെ പുറത്താക്കിയ വിവരം വാട്‌സ് ആപ്പിലൂടെ ജമാഅത്ത് അംഗങ്ങളെ അറിയിച്ച ജമാഅത്ത് ജോയിന്റ് സെക്രട്ടറി കുഞ്ഞബ്ദുള്ള മാസ്റ്റര്‍ക്ക് ഭീഷണി. വൈറ്റ് ഹൗസ് സഹോദരന്മാരെ സസ്‌പെന്റ് ചെയ്ത വിവരം കുഞ്ഞബ്ദുള്ള മാസ്റ്ററാണ് വാട്‌സ് ആപ്പിലൂടെ ജമാഅത്ത് അംഗങ്ങളെ അറിയിച്ചത്.
ജമാഅത്തിന്റെ തീരുമാനത്തില്‍ വെള്ളം ചേര്‍ത്താണ് ജോയിന്റ് സെക്രട്ടറി വാട്‌സ് ആപ്പിലിട്ടത് എന്നാരോപിച്ച് വൈറ്റ് ഹൗസ് സഹോദരങ്ങളില്‍ ഒരാളാണ് ഭീഷണി മുഴക്കിയത്. സംഭവം ചര്‍ച്ചചെയ്യാന്‍ ഇന്നലെ അടിയന്തിര എക്‌സിക്യുട്ടീവ് യോഗം വിളിച്ചുചേര്‍ത്തു. യോഗം കുഞ്ഞബ്ദുള്ളാമാഷിന്റെ നിലപാട് ശരിവെക്കുകയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ വൈറ്റ് ഹൗസ് സഹോദരന്മാരുടെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസം എന്നത് വീണ്ടും നീളുമോ എന്ന സംശയം ബലപ്പെട്ടു.

Post a Comment

0 Comments