കാഞ്ഞങ്ങാട്: എസ്.ഐയേയും സംഘത്തേയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പിടിച്ച് തള്ളുകയും ചെയ്ത കാരാട്ട് നൗഷാദിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം വെച്ച് ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്.ഐ സി.ബാലകൃഷ്ണനേയും സംഘത്തേയുമാണ് നൗഷാദ് കത്തിവീശി ഭീഷണിപ്പെടുത്തുകയും പിടിച്ചുതള്ളുകയും ചെയ്തത്. സംശയകരമായി കാണപ്പെട്ട നൗഷാദിനെ ചോദ്യം ചെയ്തപ്പോഴാണ് അക്രമണം ഉണ്ടായത്. പോലീസുകാരെ തള്ളിയിട്ടശേഷം നൗഷാദ് ഓടിരക്ഷപ്പെടുകയായിരുന്നു. മോഷണക്കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കാരാട്ട് നൗഷാദ്. മുമ്പ് മറ്റൊരു പ്രതി നൗഷാദിന്റെ മുഖത്ത് ആസിഡൊഴിച്ചിരുന്നു.
0 Comments