അനധികൃത മത്സ്യവില്‍പ്പന പിടികൂടി


തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റിന് പുറത്ത് അനധികൃതമായി മത്സ്യവില്‍പ്പന നടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. പിന്നീട് പോലീസിനെ വിവരമറിയിച്ചു.
ഇന്ന് രാവിലെയാണ് ചോമ്പാലയില്‍ നിന്നും തളിപ്പറമ്പില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടുവന്ന മത്സ്യം റോഡരികില്‍ വെച്ച് വില്‍പ്പന നടത്തിയത്. മത്സ്യവില്‍പ്പനക്കാരെ പോലീസ് അറസ്റ്റുചെയ്തു.
ജില്ലയില്‍ കൊവിഡ് വ്യാപനം വ്യാപകമായതോടെ മത്സ്യവില്‍പ്പന ഈ മാസം 17 വരെ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് തൃക്കരിപ്പൂരില്‍ റോഡരികില്‍ മത്സ്യവില്‍പ്പന നടത്തിയത്. കഴിഞ്ഞ ദിവസം മത്സ്യമാര്‍ക്കറ്റിലും നിരോധനം ലംഘിച്ച് മത്സ്യവില്‍പ്പന നടത്തിയിരുന്നു.

Post a Comment

0 Comments