ആനത്തൊട്ടാവാടി കഴിച്ച് കന്നുകാലികള്‍ ചാവുന്നു


നീലേശ്വരം : ആനത്തൊട്ടാവാടി കഴിച്ച് പുതുക്കൈയില്‍ 9 മാസം ഗര്‍ഭിണിയായ കാസര്‍കോട് കുള്ളന്‍ ഇനത്തില്‍പെട്ട പശു ചത്തു. 2 മാസം ഗര്‍ഭിണിയായ മറ്റൊരു പശു അവശനിലയിലാണ്. ചെറുവത്തൂര്‍ ഭാഗത്ത് 2 പശുക്കളും ഒരു പോത്തും ഇതുതിന്ന് നേരത്തെ ചത്തി രുന്നു. ഇതു വയറ്റിലെത്തിയ ഉടന്‍ കന്നുകാലികളുടെ വൃക്കയെ ബാധിച്ചു നീര്‍ക്കെട്ടുണ്ടാകുന്നു. പിന്നീട് മൂത്രത്തിലൂടെ രക്തം പോകും. ശ്വാസതടസവുമുണ്ടാകും.
ഇതോടെ ഇവ തീരെ അവശരായി തീറ്റയെടുക്കാനാകാതെ ചത്തുവീഴുകയാണ്. തൊട്ടാവാടി കുടുംബത്തില്‍ പെട്ട ആനത്തൊട്ടാവായി ബ്രസീലിയന്‍ ഇനമാണ്. പണ്ടി തൊട്ടാവാടി, നിലപ്പുല്ല് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ മുള്ള് ആനയ്ക്കു പോലും വേദനയുണ്ടാക്കുമത്രെ.
ഇതിലെ മിസോമില്‍ എന്ന വിഷാംശമാണ് കന്നുകാലികളെ ദോഷകരമായി ബാധിക്കുന്നതെന്നും ചെടി കണ്ടാല്‍ വേരോടെ പിഴുതു കളയുകയും മാത്രമാണു മാര്‍ഗമെന്നും ചെമ്മനാട് ജമാഅത്ത് എച്ച്എസ്എസ് അധ്യാപികയും ബോട്ടണി ഗവേഷകയുമായ ഡോ. എം.മിനി പറയുന്നു.

Post a Comment

0 Comments