ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേര്‍ പിടിയില്‍


ഉദുമ: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് സാമൂഹ്യ അകലം പാലിക്കാതെ മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഉദുമ ഓവര്‍ബ്രിഡ്ജിന് സമീപം ബേക്കല്‍ എസ്.ഐ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടയില്‍ ആറാട്ടുകടവ് ഭാഗത്തുനിന്നും കെ.എല്‍ 60 ഇ 2677 നമ്പര്‍ ബൈക്കില്‍ വന്ന ആറാട്ടുകടവ് കരിപ്പോടിയിലെ കെ.ജെ വില്ലയില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അഹമ്മദ് ഷിബില്‍(19), കണ്ണംകുളം മദ്രസാ ക്വാര്‍ട്ടേഴ്‌സിലെ അന്‍വറിന്റെ മകന്‍ എം.എ.സിദ്ദിഖ്(19) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Post a Comment

0 Comments