നീലേശ്വരം: നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായതോടെ സംഭവത്തില്‍ കൂടുതല്‍ ദുരൂഹത.
പീഡനത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിതാവ് കുട്ടിയെ പണത്തിന് വേണ്ടി പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും പടന്നക്കാട്ടെ ജിം ഉടമയുമായ ഷെരീഫ്, പടന്നക്കാട്ടെ ടയര്‍ കടയുടമ തൈക്കടപ്പുറത്തെ അഹമദ് എന്നിവരെയാണ് ഇന്നലെ നീലേശ്വരം എസ്.ഐ സതീശനും സംഘവും അറസ്റ്റുചെയ്തത്. പണം സമ്പാദിക്കാനല്ല പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കും മറ്റും പിതാവ് കാഴ്ചവെച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അഹമ്മദിന്റെയും ഷെരീഫിന്റെയും പശ്ചാത്തലം നോക്കുമ്പോള്‍ പെണ്‍കുട്ടിയെ പണം കൊടുത്ത് പീഡനത്തിന് ഇരയാക്കിയതാവാമെന്നാണ് നാട്ടുകാരിലുള്ള സംശയം. ഇരുവരും മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നക്ഷത്ര വേശ്യാലയങ്ങളില്‍ പോകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവര്‍ മംഗലാപുരത്ത് കോളേജ് പെണ്‍കുട്ടികളെപോലും കറക്കിയെടുത്ത് മംഗലാപുരത്തെ ലോഡ്ജുകളില്‍ എത്തിച്ചിരുന്നതായും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. പെണ്ണിന് വേണ്ടി എത്രപണവും ചിലവാക്കാന്‍ മടിയില്ലാത്തവരാണ് ഇരുവരുമത്രെ. എന്നിട്ടും ഇതേകുറിച്ചൊന്നും അന്വേഷിക്കാതെ സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല പെണ്‍കുട്ടിയെ ഉപയോഗിച്ചതെന്ന അന്വേഷണസംഘത്തിന്റെ വാദം നാട്ടുകാര്‍ തള്ളിക്കളയുകയാണ്. ഇരുവരും പെണ്‍കുട്ടിയെ മടിക്കേരിയിലെ റിസോട്ടുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
റിമാന്റില്‍ കഴിയുന്ന പിതാവിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ അറസ്റ്റ് ചെയ്തവരെ പോലും തിടുക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കിയതിലും നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇനി ഈ കേസില്‍ ക്വിന്റല്‍ മുഹമ്മദിനെ പിടികിട്ടാനുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുവാണ് ക്വിന്റല്‍ മുഹമ്മദ്. പീഡനവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്വിന്റല്‍ മുഹമ്മദിനെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചീമേനി ഇന്‍സ്പെക്ടര്‍ എ.അനില്‍കുമാറിനാണ് ക്വിന്റലിനെ പിടികൂടാനുള്ള ചുമതല.
0 Comments