മല്ലികാര്‍ജ്ജുന ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു


ചിത്താരി: ചിത്താരി നായ്ക്കര വളപ്പില്‍ കുടുംബക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹവും 5000 രൂപയും കവര്‍ന്നു.ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് ശ്രീകോവിലിനകത്തുണ്ടായിരുന്ന 8 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും ക്ഷേത്രത്തിന്റെ ഓഫീസിന്റെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും കവര്‍ച്ച ചെയ്തത്.
ഇന്ന് രാവിലെ ക്ഷേത്രം സെക്രട്ടറി സുബ്ബരായ സ്ഥലത്തെത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്തതായി കണ്ടെത്തിയത്. ഉടന്‍ ഹോസ്ദുര്‍ഗ് പോലീസിന് വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി എന്‍.പി വിനോദ്, ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ ഷൈന്‍, എസ്.ഐ കെ.പി.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. 40 വര്‍ഷം മുമ്പാണ് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചത്.

Post a Comment

0 Comments