കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു


കാഞ്ഞങ്ങാട്: കര്‍ഷകന്‍ വീട്ടിനകത്ത് കുഴഞ്ഞുവീണ് മരണപ്പെട്ടു.
പേരിയ ഉണ്ണാ മഠം തറവാട്ട് അംഗം ചന്ദ്രന്‍നായര്‍ (65) ആണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായരച്ഛന്‍ വീട്ടില്‍ പത്മിനിയാണ് ഭാര്യ. മക്കള്‍: ബിബിന്‍ദാസ് (ഗള്‍ഫ്) ,അരുണ്‍ദാസ് (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ അന്തമാന്‍ നിക്കോബാര്‍),മരുമക്കള്‍: പ്രിയ (ചട്ടംഞ്ചാല്‍). സഹോദരങ്ങള്‍: ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍ (സി പി എം പനത്തടി ഏരിയാ കമ്മിറ്റിയംഗം), ഗോപിനാഥന്‍, സുരേഷ് കാഞ്ഞങ്ങാട്, ഓമന കോയമ്പത്തൂര്‍, സുമതി, ഗീത.

Post a Comment

0 Comments