നിയന്ത്രണം വിട്ട ടാങ്കര്‍ലോറിയില്‍ കാറിടിച്ചു: ഒഴിവായത് വന്‍ദുരന്തം


നീലേശ്വരം: ദേശീയപാതയില്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വന്‍ദുരന്തം ഒഴിവായി.
കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത് .വൈകീട്ട് 6 മണിയോടെയാണ് കോഴിക്കോട്ട് ഇന്ധനം ഇറക്കി കര്‍ണാടകയിലേക്ക് തിരിച്ചുപോവുകയായിരുന്ന ടാങ്കര്‍ലോറി എതിര്‍ദിശയിലൂടെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം തെറ്റിയത്. ഈ സമയം നീലേശ്വരം ഭാഗത്ത് നിന്നും വരികയായിരുന്നു കാര്‍ ടാങ്കറിന്റെ മധ്യഭാഗത്തേക്ക് ഇടിച്ചുനില്‍ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ടാങ്കര്‍ ലോറി റോഡിന് കുറുകെ ഇലക്ട്രിക് പോസ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കര്‍ കാലിയായതിനാലും തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കാത്തതിനാലും വന്‍ അപകടമാണ് ഒഴിവായത്.

Post a Comment

0 Comments