നീലേശ്വരം: കനത്ത മഴയില്‍ തളിയില്‍ ക്ഷേത്രത്തില്‍ നിന്നും മന്നംപുറത്തുകാവിലേക്കുള്ള റോഡ് പുഴയായി മാറി.
ചിറമുതല്‍ കൊഴുന്തില്‍ എന്‍.എസ്.എസ് ഓഡിറ്റോറിയം വരെയാണ് റോഡ് പുഴയായി മാറിയത്. കെ.കെ.ഡി.സി ഓഫീസ് മുതല്‍ കൊഴുന്തില്വരെ റോഡ് കോണ്‍ക്രീറ്റ് ചെയ്തെങ്കിലും ഇരുഭാഗത്തും ഓവുചാല്‍ നിര്‍മ്മിക്കാത്തതിനാല്‍ റെയില്‍വേ ലൈന്മുതല് ഇങ്ങോട്ടുള്ള വെള്ളം മുഴുവനും കൊഴുന്തില്‍ റോഡ് വഴി ചിറയിലേക്ക് ഒഴുകിയെത്തുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം കരിഞ്ചാത്തന് വയലില്‍നിന്നുള്ള വെള്ളവും ഒഴുകിയെത്തുന്നത് ഇവിടേക്ക് തന്നെയാണ്. ഇതുമൂലം റോഡില്‍ മുട്ടോളം ഉയരത്തില്‍ വെള്ളം ഒഴുകി റോഡ് തോടായി മാറിയിട്ടുണ്ട്. ഓട്ടോറിക്ഷ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് പുഴയായി മാറിയതോടെ ഗതാഗതവും ദുസ്സഹമായിട്ടുണ്ട്. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് റോഡ് വെള്ളത്തിലാവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
0 Comments