വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തിയാവാത്ത ആണ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ കഴുത്തും കൈഞരമ്പും മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ മാലോം ചുള്ളിയിലെ ഷിജു (40) ആണ് ഇന്ന് ഉച്ചയോടെ പോലീസ് അറസ്റ്റുചെയ്യാനെത്തിയപ്പോള്‍ കഴുത്തും കൈഞരമ്പും മുറിച്ചത്. ഉടന്‍ പോലീസ് തന്നെ ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇലക്ട്രിക്കല്‍ ജോലി വശമുള്ള 16 കാരനെ ടിവി നന്നാക്കാനാണെന്നും പറഞ്ഞ് ഷിജു വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. ഷിജു ജില്ലാ ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലാണ്.
0 Comments