അകലംപാലിക്കാതെ കച്ചവടം: മഹാമേള നടത്തിപ്പുകാരനെതിരെ കേസ്


കാഞ്ഞങ്ങാട്: കൊവിഡ് 19 ന്റെ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് സാമൂഹ്യ അകലം പാലിക്കാതെ കച്ചവടം നടത്തിയ കാഞ്ഞങ്ങാട് മഹാമേള സ്ഥാപനം നടത്തിപ്പുകാരനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
നോര്‍ത്ത് കോട്ടച്ചേരിയിലെ കാഞ്ഞങ്ങാട് മഹാമേള നടത്തിപ്പുകാരന്‍ ആവിക്കരയിലെ പി.ഐ.സിബിലിനെതിരെയാണ് കേസെടുത്തത്. കൊവിഡ് 19 വ്യാപിക്കുന്നതിന് സാഹചര്യം സൃഷ്ടിക്കുന്നവിധം ജനങ്ങളെ കൂട്ടംകൂടി കച്ചവടം നടത്താന്‍ അനുവദിച്ചു എന്നാണ് കേസ്.
  

Post a Comment

0 Comments