കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്


നീലേശ്വരം: അമിതവേഗതയില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
പുതുക്കൈ മണ്ഡലം ലക്ഷംവീട് കോളനിക്കടുത്ത് നരിക്കാട്ടറ റോഡില്‍വെച്ച് കെ.എല്‍ 60 പി 5730 നമ്പര്‍ കാറിടിച്ച് കെ.എല്‍ 60 3310 മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പുതുക്കൈയിലെ എ.ദാമോദരന്‍ (55)നാണ് പരിക്കേറ്റത്. ദാമോദരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പുതുക്കൈ നരിക്കാട്ടെ ശ്രീനിവാസന്റെ മകന്‍ എന്‍.കാളിദാസന്‍(19)നെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments