യുവാവിന്റെ അക്രമത്തില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്


ചെറുവത്തൂര്‍: വീട്ടുമതില്‍ കെട്ടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസി അമ്മയേയും മകനേയും ബന്ധുവിനേയും അക്രമിച്ച് പരിക്കേല്‍പ്പിച്ചു.
വലിയപറമ്പ കണ്ടംവിറ്റവീട്ടിലെ അമ്പുകുഞ്ഞിയുടെ ഭാര്യ കെ.വി.ജാനകി(67), മകന്‍ കെ.വി.സുരേന്ദ്രന്‍(45), ജാനകിയുടെ സഹോദരന്‍ കെ.വി.രവി (45) എന്നിവരെയാണ് അയല്‍വാസിയായ നിശാന്ത് അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ജാനകിയുടെ വീട്ടുപറമ്പിന് മതില്‍പണിയുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ നിശാന്ത് സുരേന്ദ്രന്റെ കഴുത്തിന് കൈകൊണ്ട് കുത്തുകയും ജാനകിയുടെ കൈവിരല്‍ പിടിച്ചൊടിക്കുകയും രവിയുടെ ചെവിക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് നിശാന്തിനെതിരെ ചന്തേര പോലീസ് കേസെടുത്തു.

Post a Comment

0 Comments