തലസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍


തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരത്ത് തീരദേശത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
തീര പ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ വ്യക്തമാക്കി. തീരപ്രദേശത്ത് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. പക്ഷേ കൊവിഡ് വൈറസ് പടരുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവസ്തുക്കളടക്കമുള്ളഅവശ്യസാധനങ്ങള്‍ പ്രദേശത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തെ തീര മേഖലയില്‍ കൊവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സാമൂഹിക വ്യാപനം സ്ഥിരീകരിച്ച പുല്ലുവിളയിലും പൂന്തുറയിലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആളുകളില്‍ പരിശോധന നടത്തുകയാണ്. രോഗത്തിന്റെ ആദ്യ ദിവസങ്ങളില്‍ പ്രദേശത്ത് തന്നെ ചികിത്സയൊരുക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 246ല്‍ 237ഉം സമ്പര്‍ക്ക രോഗികളാണ്. പുല്ലുവിളയില്‍ 97 പേരെ പരിശോധിച്ചപ്പോള്‍ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറയില്‍ 50 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 26 പേര്‍ക്ക് രോഗബാധ കണ്ടെത്തി.

Post a Comment

0 Comments