റിക്ഷകള്‍ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്


നീലേശ്വരം: ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് യാത്രക്കാരിക്ക് പരിക്കേറ്റു.
ചാമക്കുഴി പെരിയലിലെ കൃഷ്ണന്റെ ഭാര്യ സരസ്വതി (30)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കെ.എല്‍ 79 1409 നമ്പര്‍ ഓട്ടോറിക്ഷയില്‍ ചാമക്കുഴിയില്‍ നിന്നും ചോയ്യംങ്കോടേക്ക് പോകവെ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ എതിരെവരികയായിരുന്ന കെ.എല്‍ 60 എല്‍ 1769 നമ്പര്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കെ.എല്‍ 60 എല്‍ 1769 നമ്പര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മനുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

Post a Comment

0 Comments