വെള്ളരിക്കുണ്ട്: താമസസ്ഥലത്ത് അതിഥി തൊഴിലാളിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി സംമെറാഷിനെയാണ്(43) വള്ളിക്കടവിലെ ഓഡിറ്റോറിയത്തിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മലയോര ഹൈവേയുടെ നിര്‍മ്മാണ ജോലികള്‍ക്കായി എത്തിയ സംമെറാഷിനെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടത്. ഉണരാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ വിളിച്ചുണര് ത്താന് ശ്രമിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്.
വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെ ഉള്ള പരിശോധനകള്‍ക്കു ശേഷം മൃതദേഹം വിദഗ്ധ പോസ്ററുമോര്ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ പ്രേംസദന് പറഞ്ഞു.
0 Comments