യുവമോര്‍ച്ച മാര്‍ച്ചില്‍ രക്തം പൊടിഞ്ഞു


കാഞ്ഞങ്ങാട്: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മിനി സിവില്‍സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിമാറ്റുന്നതിനിടയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്തിന് പരിക്കേറ്റു.
മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി എ.ഗണേഷ് ഉദ്ഘാടനം ചെയ്തു. നൂറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി.വിനോദിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു.

Post a Comment

0 Comments