കോവിഡ് പ്രതിരോധം കളക്ടര്‍ നേരിട്ട് രംഗത്തിറങ്ങി


കാസര്‍കോട് : കോവിഡ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പുവരുത്താന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു തന്നെവീണ്ടും രംഗത്തിറങ്ങി.
മേല്‍പ്പറമ്പില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടിയ രണ്ട് കടകള്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേസ് എടുക്കാന്‍ മേല്‍പ്പറമ്പ് പോലീസിന് നിര്‍ദ്ദേശം നല്‍കി. ഒരു അനാദിക്കടക്കും ഹോട്ടലിനുമെതിരെയാണ് നടപടി. രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് കലക്ടര്‍ പറഞ്ഞു. മേല്‍പ്പറമ്പില്‍ 2 വാഹനം പിടിച്ചെടുത്തു. 8 പേര്‍ക്കെതിരെ കേസുമുണ്ട്. ചെമ്മനാട്ട് കടയുടമയുടേതുള്‍പ്പെടെ 8 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

Post a Comment

0 Comments