ബൈക്കില്‍ മൂന്നുപേര്‍; പോലീസ് കേസെടുത്തു


ചീമേനി: ട്രാഫിക് നിയമം ലംഘിച്ച് മോട്ടോര്‍ ബൈക്കില്‍ യാത്രചെയ്ത മൂന്നുപേര്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തു.
ചീമേനി പോത്തോംകണ്ടത്തുവെച്ച് കെ.എല്‍ 60 ജെ 2965 നമ്പര്‍ മോട്ടോര്‍ ബൈക്കില്‍ യാത്രചെയ്ത മൂന്നുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വാഹന പരിശോധനക്കിടയില്‍ പോലീസ് കൈകാണിച്ചിട്ടും മോട്ടോര്‍ സൈക്കിള്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ട്രാഫിക് നിയമം ലംഘിക്കുകയും അമിതവേഗതയിലും അജാഗ്രതയിലും മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ബൈക്കോടിച്ചതിനാണ് കേസ്.

Post a Comment

0 Comments