മാസ്‌ക് ധരിക്കാതെ ഉണ്ണിത്താന്റെ സന്ദര്‍ശനം; പൊങ്കാലയിട്ട് സിപിഎം സൈബര്‍ പോരാളികള്‍ബന്തടുക്ക: കൊവിഡ് നിയന്ത്രണങ്ങള്‍ പാടെ ലംഘിച്ചുകൊണ്ട് മാസ്‌ക്ക് ധരിക്കാതെ കെ.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കൊച്ചുകുഞ്ഞുങ്ങള്‍ തൊട്ട് വൃദ്ധന്‍മാര്‍ വരെയുള്ളവരുമായി ഇടപഴകിയത് വിവാദമാവുന്നു. സാമൂഹ്യ അകലം പോലും പാലിക്കാതെ ഇദ്ദേഹം കുട്ടികളെ വാരിപുണരുകയും ചെയ്തു.
ഇതിനെതിരെ നവമാധ്യമങ്ങളില്‍ സിപിഎം സൈബര്‍പോരാളികള്‍ പൊങ്കാലയിട്ട് വിമര്‍ശനം തുടങ്ങി. ഇന്നലെയാണ് കാസര്‍കോട്ടെ മലയോര മേഖലകളില്‍ എം.പി മാസ്‌ക്ക് ധരിക്കാതെ സന്ദര്‍ശനം നടത്തുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തത്.
സര്‍ക്കാരുകളുടെയോ, ആരോഗ്യവകുപ്പിന്റെയോ നിര്‍ദ്ദേശങ്ങള്‍ ചെവിക്കൊള്ളാതെ, കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ഒരു മാസ്‌ക്ക് പോലും വെക്കാതെ കൊച്ചുകുഞ്ഞുങ്ങള്‍ തൊട്ട് വൃദ്ധന്‍മാര്‍വരെ എല്ലാവരിലേക്കും പ്രായഭേദമന്യേ നേരിട്ട് ഇറങ്ങി വൈറസ് എത്തിക്കുന്ന ഉണ്ണിത്താന്‍ എം.പിയാണ് യഥാര്‍ത്ഥ ഹീറോയെന്ന് സൈബര്‍പോരാളികള്‍ നവമാധ്യമങ്ങളിലൂടെ പരിഹസിച്ചു.

Post a Comment

0 Comments