തൃക്കണ്ണാട് ക്ഷേത്രം അടച്ചു


ഉദുമ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം ഒരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.
നിലവില്‍ ദിവസേന 20 ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്കും പിതൃതര്‍പ്പണത്തിനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇനിമുതല്‍ ക്ഷേത്രത്തിനകത്ത് നിത്യപൂജമാത്രമേ ഉണ്ടാവുകയുള്ളൂ. കര്‍ക്കിടക വാവ് ബലിതര്‍പ്പണവും ഇത്തവണ ക്ഷേത്രത്തിലുണ്ടാവില്ല. ആയിരക്കണക്കിന് ആളുകളാണ് ഓരോകൊല്ലവും കര്‍ക്കിടക വാവ് ദിവസം പിതൃതര്‍പ്പണത്തിനായി ക്ഷേത്രത്തില്‍ എത്തിയിരുന്നത്.

Post a Comment

0 Comments