സ്ത്രീധനപീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്


നീലേശ്വരം: വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസം മുതല്‍ യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
ചായ്യോത്തെ ടി.സുമയ്യയുടെ (28) പരാതിയില്‍ ഭര്‍ത്താവ് കോട്ടപ്പുറത്തെ പുതിയപുരയില്ലത്ത് സമീര്‍, ഉമ്മ മറിയുമ്മ, സഹോദരന്‍ മുനീര്‍ എന്നിവരുടെ പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. 2010 ഫെബ്രുവരി 14 നാണ് സുമയ്യയും സമീറും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടുമാസം മുതല്‍ക്കെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്നാണ് സുമയ്യയുടെ പരാതി.

Post a Comment

0 Comments